ബുൽധാന> പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിന്ഡെ വിഭാഗം എംഎല്എ. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നാവ് അരിഞ്ഞുകളയുന്നവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ് പറഞ്ഞത്. യുഎസ് സന്ദർശനത്തിനിടെ സംവരണത്തെക്കുറിച്ച് രാഹുല് ഗാന്ധി നടത്തിയ പ്രസ്താവനകളുടെ പേരിലാണ് വിവാദകരമായ പ്രഖ്യാപനം.
ഇന്ത്യയിലെ സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞുവെന്ന് ആരോപിച്ചാണ് സഞ്ജയ്യുടെ പ്രസ്താവന. "അദ്ദേഹം രാജ്യത്ത് നിന്ന് സംവരണം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് സംസാരിക്കുന്നത്. കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം കാണിച്ചുതന്നിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നാവ് ആരെങ്കിലും വെട്ടുകയാണെങ്കിൽ ഞാൻ അവർക്ക് 11 ലക്ഷം രൂപ പാരിതോഷികം നൽകും." അദ്ദേഹം പറഞ്ഞു.
إرسال تعليق