ഇരിട്ടി: ഇരിട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അര ലക്ഷം രൂപ വിലയുള്ള MDMA യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ.പി(37) പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ IPS നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാന്‍സാഫ് ) ഇരിട്ടി SI ഷറഫുദീന്‍. കെ യുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 04:00 മണിയോടെ 14.139 ഗ്രാം MDMA യുമായി പ്രതി പിടിയിലായത്.
നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ചയ ബാബു ന്റെ മേല്‍നോട്ടത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് ന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്. പ്രതി പഴയങ്ങാടി, തളിപ്പറമ്ബ് പരിയാരം ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രബീഷ്,സിവില്‍ പോലീസ് ഓഫീസര്‍ ജയന്‍ എന്നിവരും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ഈ മാസം തന്നെ 12 ഗ്രാമോളം MDMA യുമായി 4 വടകര സ്വദേശികളെയും 10 കിലോയോളം കഞ്ചാവുമായി 5 പരിയാരം സ്വദേശികളെയും, 53 ഗ്രാം MDMA യുമായി തളിപ്പറമ്ബ് സ്വദേശി മന്‍സൂര്‍ നെയും കണ്ണൂര്‍ റൂറല്‍ പോലീസ് പിടികൂടിയിരുന്നു.രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ശക്തമായ പ്രവര്‍ത്തനങ്ങളും ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിനു തുണയായിട്ടുണ്ട്.
إرسال تعليق