Join News @ Iritty Whats App Group

വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുമായി കേരളാപോലീസ് കേരളത്തിലേക്ക് ; നാളെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുമായി കേരളാപോലീസ് കേരളത്തിലേക്ക്. നാളെ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തും. കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയിരുന്നു.

വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ടാണ് കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്നു കുട്ടിയുമായി ഇന്ന് 12 മണിയോടെയാണ് പോലീസ് കേരളത്തിലേക്ക് തിരിച്ചത്. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ചൊവ്വാഴ്ചയാണ് അമ്മയോട് പിണങ്ങി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും അസം സ്വദേശിയായ കുട്ടി ഇറങ്ങിപ്പോയത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി.

ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു. ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു ശ്രമം. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് വീട് വിട്ട് ഇറങ്ങിയതെന്നും പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group