Join News @ Iritty Whats App Group

‘അമ്മ' യില്‍ പൊട്ടിത്തെറി; നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു , ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അമ്മയില്‍ പൊട്ടിത്തെറി. നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റെ് സ്ഥാനം രാജിവെച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി ഉള്‍പ്പെടെ പിരിച്ചുവിട്ടത്.

സിനിമ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി.

നിരപരാധിത്വം ഉറപ്പുണ്ടെങ്കില്‍ മറ്റ് ആരോപണ വിധേയരും ഇതേ രീതി പിന്തുടരണം. നിരപരാധികളെ കൂടി കരിനിഴലില്‍ നിര്‍ത്തുന്നതാണ് നിലവിലെ അവസ്ഥ. ഭാരവാഹികള്‍ ഇതിന് കൂട്ടുനില്‍ക്കരുതെന്നും എഎംഎംഎയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഇപ്പോഴുയരുന്ന വിഷയത്തില്‍ താര സംഘടന എടുക്കുന്ന നിലപാട് പര്യാപ്തമല്ലെന്ന പരാതിയാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതൃപ്തി പരസ്യമാകുന്ന സാഹചര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടെ അഴിച്ചുപണി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പുതിയ ഭരണസമതി ഉണ്ടവാട്ടെ . പുതിയ തിരഞ്ഞെടുപ്പ് നടന്നഎന്നാണ് യോഗത്തിലെ തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group