ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി. സ്വമേധയാ വിഷയത്തില്‍ ഇടപെടുകയായിരുന്നു കോടതി. ചൊവ്വാഴ്ത്തില്‍ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിഷയത്തില്‍ വാദം കേള്‍ക്കുക. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ സംഘടനയടക്കം വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഈ വിഷയത്തില്‍ പ്രതിരോധത്തിലാണ്.
ബംഗാളിലെ പോലീസ് അടക്കം കേസ് കൈകാര്യം ചെയ്ത രീതി വളരെ മോശമാണെന്ന് ആരോപണമുണ്ട്. സിബിഐയാണ് കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് പിജി ട്രെയിനി ഡോക്ടര്‍മാര്‍ ക്രൂരമായി കൊല്ലപ്പെടുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലായിരുന്നു അവര്‍. കൊല്‍ക്കത്ത പോലീസിലെ വളണ്ടിയറിനെ നേരത്തെ കൊല്‍ക്കത്ത പോലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കല്‍ക്കത്ത ഹൈക്കോടതിയാണ് കേസ് കോടതിക്ക് കൈമാറിയത്. ആഭ്യന്തര മന്ത്രാലയം മൂന്ന് സംസ്ഥാന പോലീസ് വിഭാഗങ്ങളോടും ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അതേസമയം സിബിഐ അന്വേഷണം സുതാര്യമായിരിക്കണമെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റായ് പറഞ്ഞു. സംഭവത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതില്‍ പരിശോധനകള്‍ വേണം. കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയാണെന്ന് പോലീസ് ആദ്യം പറഞ്ഞത് തെറ്റാണ്.
إرسال تعليق