Join News @ Iritty Whats App Group

''ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു; ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

കല്‍പ്പറ്റ; ദുരന്തമുഖത്ത് പൊട്ടികരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇവരെ തിരിച്ച് കൊണ്ടുവരാനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വികാരാധീനനായത്.

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാന്‍ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവര്‍ക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്.

അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം . ആ പ്രതിജ്ഝയാണ് ഇത്തരം ഘട്ടങ്ങളില്‍ എടുക്കേണ്ടതെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group