Join News @ Iritty Whats App Group

ഡോക്‌ടറുടെ കൊലപാതകം: പ്രതിഷേധത്തിലുള്ള ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണം- സുപ്രീംകോടതി

ന്യൂഡൽഹി > ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധിച്ച് സേവനങ്ങൾ നിർത്തിവെച്ച എല്ലാ ഡോക്ടർമാരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് എല്ലാ ഡോക്ടർമാരോടും തിരികെ ജലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്.

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തെ സംബന്ധിച്ചുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരി​ഗണിക്കവെയാണ് സേവനങ്ങൾ പുനരാരംഭിക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയത്. പ്രതിഷേധം കാരണം ഹർജി പരി​ഗണിക്കുമ്പോൾ ഡോക്ടേഴ്സ് ഹാജരായില്ല. ജോലിയിൽ പ്രവേശിക്കേണ്ടതുണ്ടെന്നും അവർക്കെതിരെ ആരും നടപടിയെടുക്കില്ലെന്നും കോടതി ഉറപ്പ് നൽകി.

ഡോക്ടേഴ്സ് തിരികെ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പൊതുജനാരോ​ഗ്യ മേഖല എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ആരാഞ്ഞു. ഡോക്ടർമാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ നൽകുന്നതിനായി രൂപീകരിച്ച നാഷണൽ ടാസ്ക് ഫോഴ്സ് ഡോക്ടർമാരുടെ എല്ലാ പ്രശ്നങ്ങളും, പരാതികളും, നിർദേശങ്ങളും പരിഗണിക്കുമെന്ന് കോടതി ഉറപ്പ് നൽകി.

Post a Comment

أحدث أقدم
Join Our Whats App Group