ബംഗലുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടിട്ടും ഒന്നും കണ്ടെത്താനായില്ല. ഈശ്വര്‍ മാല്‍പ്പേ ഏഴു തവണ മുങ്ങി തെരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. സിഗ്നല്‍ കിട്ടാത്ത സ്ഥലത്തും തെരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പ്പേയ്‌ക്കൊപ്പം നാവികസേനയുടെ വിദഗ്ദ്ധരും തെരച്ചിലിനുണ്ട്. എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് തെരച്ചില്‍ തുടങ്ങിയത്. ഒരുമാസം മുമ്പായിരുന്നു ഷിരൂരില്‍ മണ്ണിടിഞ്ഞ് ലോറിയും അര്‍ജുനെയും കാണാതായത്. കഴിഞ്ഞദിവസം മാല്‍പ്പേ മുങ്ങിയപ്പോള്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഇന്ന് ഡൈവര്‍മാര്‍ പുഴയില്‍ ഇറങ്ങിയത്. തെളിഞ്ഞ കാലാവസ്ഥയും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തെരച്ചിലിന് അനുകൂല സാഹചര്യമായിരുന്നു.
അതേസമയം ഗംഗാവലിപ്പുഴ കുത്തിയൊഴുകുന്ന സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസമെല്ലാം പുഴയില്‍ അതിശക്തമായ വെള്ളം വരവായിരുന്നു. നാലു സ്‌പോട്ടുകള്‍ അടയാളപ്പെടുത്തി അവിടെയായിരുന്നു തെരച്ചില്‍ നടത്തിയത്. അര്ജുെന്റ കുടുംബവും കേരളവും പ്രതീക്ഷയിലാണ്.
إرسال تعليق