തൃശ്ശൂർ: തൃശ്ശൂർ എങ്കക്കാട് സാമൂഹ്യവിരുദ്ധന്റെ ക്രൂരതക്ക് ഇരയായ ലോട്ടറിവിൽപനക്കാരൻ കുഞ്ഞുമോൻ ചേട്ടന് താങ്ങായി വടക്കാഞ്ചേരി റോട്ടറി ക്ലബ്. കണ്ണ് കാണാത്ത കുഞ്ഞുമോന് പെട്ടിക്കട ഇട്ടു കൊടുക്കാനാണ് വടക്കാഞ്ചേരി റോട്ടറി ക്ലബ്ബിൻ്റെ തീരുമാനം. കഴിഞ്ഞ മാസമാണ് എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് ലോട്ടറി വില്പനക്കാരനായ കുഞ്ഞുമോനിൽ നിന്ന് 50 ഓളം ലോട്ടറി ടിക്കറ്റുകൾ സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചത്. ഇത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയും നിരവധിയാളുകൾ സഹായവുമായി എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വടക്കാഞ്ചേരി റോട്ടറി ക്ലബ് അംഗങ്ങൾ കുഞ്ഞുമോന് വേണ്ടി പെട്ടിക്കട ഇട്ട് നൽകാൻ തയ്യാറായത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലാണ് ഇന്ന് രാവിലെ വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്തയെ തുടർന്ന് നിരവധി പേരാണ് കുഞ്ഞുമോൻ ചേട്ടന് സഹായവുമായി എത്തിയത്. വടക്കാഞ്ചേരിയിലെ വ്യാപാരികൾ നഷ്ടപ്പെട്ട പണം നൽകി. ഡേവിസ് എന്ന അയൽവാസിയും നഷ്ടപ്പെട്ട ലോട്ടറിത്തുക നൽകി. നിരവധി പേരാണ് എങ്കക്കാടെത്തി സഹായിക്കുന്നതെന്ന് കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്ത് ലോട്ടറി വിൽപ്പന നടത്തുന്ന കാഴ്ച പരിമിതനായ കുഞ്ഞുമോനെയാണ് സാമൂഹിക വിരുദ്ധർ പറ്റിച്ചത്. വലിയൊരു കെട്ട് ലോട്ടറിയിൽ നിന്ന് 50 ഓളം ലോട്ടറികൾ മാറ്റി പഴയ ലോട്ടറികൾ കെട്ടിലേക്ക് വെക്കുകയായിരുന്നെന്ന് കുഞ്ഞുമോൻ പറയുന്നു. 2000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് കുഞ്ഞുമോൻ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് നിരവധി പേരാണ് കുഞ്ഞുമോൻ ചേട്ടനെ കാണാനും സഹായിക്കാനും എത്തിച്ചേരുന്നത്.
إرسال تعليق