തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ യുവ നടി നൽകിയ പരാതിയിൽ തെളിവ് ശേഖരിച്ച് പോലീസ്. 2016 ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടി പരാതി നൽകിയത്.
ഇത് പ്രകാരം ഹോട്ടൽ താമസ രേഖരളടക്കം പോലീസ് ശേഖരിക്കുകയും ചെയ്തു. കന്റോൺമെന്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ സിദ്ദിഖ് താമസിച്ചത് വ്യക്തമാക്കുന്ന രജിസ്റ്റർ തെളിവുകൾ പരിശോധനയിൽ കണ്ടെത്തി. ഒന്നാം നിലയിലാണ് സിദ്ദിഖ് താമസിച്ചിരുന്നത്. ഇതേ ദിവസം തന്നെ നടി ഹോട്ടലിൽ എത്തിയതായി സന്ദർശക രജിസ്റ്ററിലും രേഖയുണ്ട്.
സിനിമയിൽ അവസരം വാദ്ഗാനം ചെയ്ത് 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ അന്വേഷണ സംഘം കേസെടുത്തത്.
إرسال تعليق