തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ നടന്‍ മുകേഷിന് തല്‍ക്കാലം ആശ്വസിക്കാം. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയില്‍ മുകേഷ് തല്‍ക്കാലം എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച കീഴ്‌വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുറത്തായ ഇ.പി. ജയരാജനെതിരേ സംഘടനാ നടപടിയും വേണ്ടെന്നു വെച്ചിട്ടുണ്ട്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്‌മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷ് നല്‍കിയ വിശദീകരണം.
തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇ.പി. ജയരാജനെ മാറ്റിയ നടപടിക്ക് സംസ്ഥാന കമ്മറ്റി അംഗീകാരം നല്‍കുകയും ചെയ്തു. ടി.പി. രാമകൃഷ്ണന്‍ പകരം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തും. ഇ.പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുത്തില്ല.
إرسال تعليق