വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുലഞ്ഞ കുഞ്ഞുമക്കൾക്ക് ആശ്വാസത്തിന്റെ തലോടലുമായി എത്തിയിരിക്കുകയാണ് അംഗൻവാടി അധ്യാപികമാർ.
ക്യാംപുകളിൽ കഴിയുന്ന കുട്ടികൾക്കൊപ്പം പാട്ടും കഥകളുമായി കൂടെയുണ്ട് ഈ അധ്യാപികമാർ.
ദുരന്തത്തിന്റെ ഭീതി വിട്ടുമാറാതെ നിൽക്കുന്ന കുരുന്നുകളുടെ മാനസികാരോഗ്യം വീണ്ടെടുക്കുവാൻ ക്യാംപ് തീരുന്നത് വരെ ഇവർ ഇവിടെ തന്നെ ഉണ്ടാകും.
ദുരന്തത്തിന്റെ മാനസിക സംഘർഷത്തിൽ ക്യാംപിൽ തളർന്നിരിക്കുമ്പോഴാണ് അംഗൻവാടി ടീച്ചർമാരുടെ വരവ്. മനസ് പിടയുന്ന അവസരത്തിലും കുട്ടികളുടെ ഈ കളിയും ചിരിയും ക്യാംപ് അംഗങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്നുണ്ട്.
إرسال تعليق