Join News @ Iritty Whats App Group

വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിരച്ചില്‍ നടത്തും; ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനിറങ്ങും

കല്‍പ്പറ്റ; വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ ഇന്നും ജനകീയ തിച്ചില്‍. തിരച്ചില്‍ നടക്കുന്നത് ദുരന്തമേഖലകളെ ആരായി തിരിച്ചാണ്. ക്യാമ്പുകളിലും ബന്ധുവീട്ടിലുമായി കഴിയുന്ന പ്രദേശവാസികളും തിരച്ചിലിനുണ്ട്. എട്ട് മണിയോടെ തിരച്ചില്‍ ആരംഭിക്കുമെന്നായിരുന്നു റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചത്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും.

സന്നദ്ധപ്രവര്‍ത്തകര്‍ അധികമായാല്‍ നിയന്ത്രിക്കും. അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും റിസ്‌ക്കുള്ള ഇടങ്ങളിലൊന്നും ആരെയും അറിയിക്കാതെ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് നിന്നും സൈന്യം പൂര്‍ണമായും മടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂരല്‍മലയില്‍ തുടര്‍ന്ന സംഘാംഗങ്ങളാണ് മടങ്ങിയത്. 3 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്ത് തുടരുന്നത്. ബെയിലി പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ഉദ്യോഗസ്ഥര്‍ ഏകോപിപ്പിക്കും

Post a Comment

أحدث أقدم
Join Our Whats App Group