Join News @ Iritty Whats App Group

‘മോഹൻലാലിന്റെ രാജി ഞെട്ടിച്ചു, സംഘടനയുടെ തലപ്പത്തേക്ക് പൃഥ്വിരാജ് വരണം’ ;ശ്വേതാ മേനോൻ

തിരുവനന്തപുരം: അമ്മ സംഘടനയുടെ പ്രസിഡന്റെ് മോഹൻലാല്‍ അടക്കമുള്ള ഭരണസമിതി കൂട്ടരാജിവെച്ചത് ഞെട്ടിച്ചുവെന്ന് നടിയും അമ്മ അംഗവുമായ ശ്വേത മേനോൻ പറഞ്ഞു. മെല്ലെ മെല്ലെ അമ്മ സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം.പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്‍റായി വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു.മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്റെ്യായി താൻ കാണുന്നതെന്നും നടി ശേത്വ മേനോൻ പറഞ്ഞു.

നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. ഇത്രയധികം സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത് വലിയ കാര്യമാണ്. തുറന്നു പറയാനുള്ള സംസാരിക്കാൻ പറ്റുന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന വനിത അംഗവും ഭാരവാഹിത്വത്തിലേക്ക് വരണം. ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും സ്ത്രീ പ്രസിഡന്റെ് ആകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിത്.

മോഹന്‍ലാലിനെ പോലത്തെയൊരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവന്‍ രാജിവെച്ചത് ഞെട്ടിച്ചു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാര്‍ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അമ്മ ഭരണസമിതിയിലെ കൂട്ട രാജി. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്‍റാകണമെന്ന ആഗ്രഹം നേരത്തെ പറ‍ഞ്ഞിരുന്നു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group