ഉരുവച്ചാൽ : കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.മാലൂർ പുരളിമല കോളനിയിലെ കായലോടന്‍ കുമാരനാണ് (50) മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുമാരന് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്ക്രൈബ് ടൈഫസ്എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്....
കണ്ണൂരിൽ ചെള്ളുപനി ബാധിച്ച പരിയാരത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു.
News@Iritty
0
إرسال تعليق