കൊച്ചി: കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിൽ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്. കമ്പനി നിയമലംഘന കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എൻഎസ്എസ് മുൻ ഡയറക്ടർ ബോർഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിക്കാരൻ. പല തവണ നോട്ടീസ് നൽകിയിട്ടും സുകുമാരൻ നായർ ഹാജരായിരുന്നില്ല. തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
എൻഎസ്എസിനെതിരെ പരാതി; ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്, പരാതിക്കാരൻ മുൻ ഡയറക്ടർ ബോർഡ് അംഗം
News@Iritty
0
إرسال تعليق