Join News @ Iritty Whats App Group

അര്‍ജുൻ മിഷൻ; തുടക്കം മുതൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായി, ലോറി കണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷ: ജിതിൻ

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ തുടക്കം മുതല്‍ കുടുംബത്തെ ഉത്തര കന്നഡ ജില്ലാ ഭരണകൂടം കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് അര്‍ജുന്‍റെ ബന്ധു ജിതിൻ. ഇനിയുള്ള തെരച്ചിലില്‍ ലോറി കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് നേവിയും എന്‍ഡിആര്‍എഫും ഈശ്വര്‍ മല്‍പെയുടെ സംഘവും പുഴയില്‍ തെരച്ചില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗംഗാവലി പുഴയിൽ നിന്ന് എത്രയും വേഗം ലോറി കണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷ. അര്‍ജുനെ കാണാതായിട്ട് ഇന്ന് ഒരു മാസം തികയുകയാണ്. വളരെയധികം വേദനയാണ് കുടുംബത്തിനുള്ളത്. ഇതിനിടയിൽ കുടുംബത്തിന് വിവരങ്ങൾ നൽകുന്നതിൽ ജില്ലാ അധികൃതർ പലപ്പോഴും പിന്നോട്ട് പോയി.

ഉത്തര കന്നന്ധ ഡെപ്യൂട്ടി കമ്മീഷണര്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായി. നാവിക സേന തെരച്ചിൽ നടത്തുന്നു എന്ന് പറഞ്ഞ് എത്തി നോക്കിയപ്പോൾ ആരും തെരച്ചിലിന് ഉണ്ടായിരുന്നില്ല. ഡിസിക്ക് ഇനി ആരെങ്കിലും തെറ്റായ വിവരം കൈമാറിയതാണോ എന്നറിയില്ലെന്നും ജിതിൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group