Join News @ Iritty Whats App Group

ജീവന്റെ തുടിപ്പ് തേടി വീണ്ടും പരിശോധന; സിഗ്നൽ ലഭിച്ച സ്ഥലം ലൊക്കേറ്റ് ചെയ്യാൻ ശ്രമം..നിർണായക ദൗത്യം


ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് വീണ്ടും പരിശോധന തുടരുന്നു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ നിന്നും ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഇതോടെ ഇവിടെ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുകയാണ് രക്ഷാസംഘം.

നിലവിൽ ഹ്യൂമൻ റെസ്ക്യൂ റഡാർ ഉപയോഗിച്ച് സിഗ്നൽ ലഭിച്ച കൃത്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആർമി ഉദ്യോഗസ്ഥൻ രതീഷ് പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അത് കണ്ടെത്താൻ സാധിക്കും. ജീവനുള്ളത് എന്തോ എന്ന് മാത്രമാണ് സൂചന ലഭിച്ചത്. അത് മനുഷ്യനാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. വൈകാതെ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


ആർമി ഉദ്യോഗസ്ഥരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ട്. മറ്റുള്ളവരെയെല്ലാം പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. എന്താണെന്ന് കണ്ടെത്തി കഴിഞ്ഞാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group