ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകർത്തു ;പ്രതി പിടിയിൽ
ഇരിട്ടി : ഇരിട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്ത പ്രതി റിമാൻഡിൽ. പായം സ്വദേശി സനൽ ചന്ദ്രൻ (32) ആണ് റിമാൻഡിൽ ആയത്. തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്‌തിരുന്ന ചെയ്തിരുന്ന പ്രതിയെയും വാഹനത്തെയും പോലീസ് എത്തി മാറ്റിയിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽഎത്തിച്ച് കേസെടുത്ത് വിട്ടയക്കുമ്പോൾആയിരുന്നു സംഭവം.
إرسال تعليق