റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സുഹൃത്തുക്കൾ തമ്മിലെ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ശുഐബ് അബ്ദുൽ കലാം പൊലീസ് കസ്റ്റഡിയിലാണ്.
ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടന്നുവരികയാണ്. അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാം സരൂപ് - പുഷ്പറാണി ദമ്പതികളുടെ മകനാണ് രാകേഷ് കുമാർ. നിഷാ റാണിയാണ് ഭാര്യ.
إرسال تعليق