തിരുവനന്തപുരം> ഹേമ കമ്മറ്റി റിപ്പോര്ട്ടില് സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന് കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്.
നടി തന്റെ വാതിലില് മുട്ടി എന്നു പറഞ്ഞാല് പിന്നെ എവിടെ വാതിലില് മുട്ടി എന്ന് ചോദിക്കേണ്ട. പരാതി പറഞ്ഞാല് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.
ഹേമ കമ്മറ്റി റിപ്പോര്ട്ടിലെ ആരോപണ വിധേയര് അഗ്നിശുദ്ധി വരുത്തട്ടെ. കേസെടുക്കാന് കോടതി പറഞ്ഞാല് അംഗത്തിനെതിരെ സംഘടന അച്ചടക്ക നടപടി സ്വീകരിക്കും. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം. നീതികിട്ടുമെന്നാണ് വിശ്വാസം. യഥാര്ത്ഥ പ്രതികള് ശിക്ഷിക്കപ്പെടണമെന്നും ജഗദീഷ് പറഞ്ഞു.
إرسال تعليق