ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല,കേസെടുത്താൻ നേരിടേണ്ടത് സിദ്ദിഖെന്ന് ജഗദീഷ്
തിരുവനന്തപുരം: ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ് പറഞ്ഞു.സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്.അമ്മ എന്ന നിലയിൽ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു.അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്.പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും.ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി
إرسال تعليق