മേപ്പാടി: സെക്യൂരിറ്റി ജീവനക്കാരനായ ഗണേഷന്‍ ജോലി കഴിഞ്ഞ് വീട്ടിന്റെ മുറ്റത്തേത്തിയപ്പോള്‍ കലങ്ങിയ വെള്ളം വീട്ടുമുറ്റത്തുകൂടി ഒഴുകുന്നതാണ് കണ്ടത്. അപകടം മനസിലാക്കിയ ഗണേഷന്‍ ഉടനെ വീട്ടില്‍ കയറി ഉറങ്ങി കിടന്നിരുന്ന ഭാര്യയയെ വിളിച്ചുണര്‍ത്തി മലമുകളിലേക്ക് ഓടികയറി. അപ്പോഴേക്കും ഗണേഷന്റെ വീടിന് മുകളില്‍ താമസിച്ചിരുന്ന പെങ്ങളേയും ഭര്‍ത്താവിനേയും അവരുടെ മക്കളേയും പേരകുട്ടികളേയും വെള്ളം എടുത്തു.
തന്റെ ഉറ്റവരും സമ്പാദ്യങ്ങളും കുത്തി ഒലിച്ചുവന്ന മഴവെള്ള പാച്ചിലില്‍ ഒലിച്ചു പോകുന്നത് നിസഹായകനായി നോക്കിനില്‍ക്കാനെ ഗണേഷിന് സാധിച്ചുള്ളൂ. രാത്രിയില്‍ ജീവനും കൈപിടിച്ചുള്ള ഒട്ടത്തില്‍ ഭാര്യക്ക് കാലിന് പരുക്കുണ്ട്. ദുരന്തഭൂമിയില്‍നിന്നു ജീവന്‍ തിരിച്ചുക്കിട്ടിയ ആശ്വാസമുണ്ടെങ്കിലും തന്റെ ഉറ്റവരെ ഉരുള്‍ കൊണ്ടുപോയതിന്റെ വേദനയിലാണ് ഗണേഷന്‍.
കൂറ്റന്‍ കല്ലുകളും മരങ്ങളും പതിച്ച് പുഞ്ചിരിവട്ടം മേഖലയിലെ വീടുകളും ആദിവാസി ഉൗരുകളും പാടേ തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെയെത്താനായത്. നിരവധി വീടുകള്‍ പുഴയില്‍ ഒലിച്ചുപോയി. ക്യാമ്പുകളില്‍നിന്നു തിരിച്ചുവരുന്നവര്‍ക്കു തിരിച്ചറിയാന്‍ വീടിരുന്ന സ്ഥലങ്ങളില്‍ അടയാളങ്ങള്‍പോലും ശേഷിക്കുന്നില്ല.
ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിവട്ടം മണ്ണിടിച്ചിലില്‍ പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടു. കൂറ്റന്‍ കല്ലുകളും മരങ്ങളും പതിച്ച് പുഞ്ചിരിവട്ടം മേഖലയിലെ വീടുകളും ആദിവാസി ഉൗരുകളും പാടേ തകര്‍ന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെയെത്താനായത്. നിരവധി വീടുകള്‍ പുഴയില്‍ ഒലിച്ചുപോയി. ക്യാമ്പുകളില്‍നിന്നു തിരിച്ചുവരുന്നവര്‍ക്കു തിരിച്ചറിയാന്‍ വീടിരുന്ന സ്ഥലങ്ങളില്‍ അടയാളങ്ങള്‍പോലും ശേഷിക്കുന്നില്ല.
ഉച്ചകഴിഞ്ഞ് മഴ കനത്തതിനാല്‍ പുഞ്ചിരിവട്ടത്തു രക്ഷാദൗത്യം അതീവദുഷ്‌കരമായിരുന്നു. യന്ത്രസാമഗ്രികള്‍ എത്തിക്കാനാകാത്തതും തെരച്ചിലിന്റെ ആക്കം കുറച്ചു. മണ്ണുമാന്തിയന്ത്രങ്ങള്‍ക്കുപോലും എത്താന്‍ കഴിയാത്തവിധം കൂറ്റന്‍ മരങ്ങളും പാറകളും തടസം സൃഷ്ടിക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ പ്രദേശത്തെ ആളുകളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.
إرسال تعليق