എറണാകുളം> തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 10.30 ന് എറണാകുളം ടൗൺഹാളിൽ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറു ദിന പരിപാടി 2024 ന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്തിന്റെ നടക്കുന്നത്.
എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഓഗസ്റ്റ് 16 നും കൊച്ചി കോർപ്പറേഷൻതല അദാലത്ത് ഓഗസ്റ്റ് 17 നും നടക്കും. രാവിലെ 8.30 മുതൽ അദാലത്തിലേക്കുള്ള രജിസ്ട്രേഷ൯ ആരംഭിച്ചു. എറണാകുളം നോർത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്.
إرسال تعليق