കണിച്ചാർ:ചാണപ്പാറകടമുറിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പിടിയിൽ. തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി. മദ്യപിച്ച് വഴക്ക് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ചാണപ്പാറയിലെ പാനികുളം ബാബുവിനെ(50)ആണ് കൊലപ്പെടുത്തിയത്
إرسال تعليق