തിരുവനന്തപുരം > കോടതി വിധി സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവർത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി വിധി. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കിക്കഴിഞ്ഞെങ്കിലും ഇനി മുതൽ അത് പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറിന്റെ സർക്കുലർ.
ശനിയാഴ്ചത്തെ സ്കൂള്‍ പ്രവര്‍ത്തി ദിനം ഒഴിവാക്കി
News@Iritty
0
إرسال تعليق