മുഴപ്പിലങ്ങാട്: ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകവെ വാഹനമിടിച്ച് യുവതി മരിച്ചു.
കണ്ണൂർ മരക്കാർകണ്ടിയിലെ അൽ അൻസാർ ക്ലബിന് സമീപം കൊല്ലന്റെവിടെ ഷംനയാണ് (38) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതോടെ പുതിയ ആറുവരി ദേശീയ പാതയിലായിരുന്നു അപകടം.
അടുത്ത ബന്ധുകൂടിയായ മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റ് ബീച്ച് റോഡിലെ മരക്കാൻകണ്ടി റാഫിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠം സ്റ്റോപ്പിൽ ബസിറങ്ങി പുതിയ ആറുവരി ദേശീയ പാത മുറിച്ച് പടിഞ്ഞാറ് ഭാഗം കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തേക്ക് വേഗത്തിൽ പാഞ്ഞുവന്ന ജീപ്പിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണത്തിൽ കഴിഞ്ഞ യുവതി ഞായറാഴ്‌ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
إرسال تعليق