Join News @ Iritty Whats App Group

ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയില്‍ ഉള്ളത്, നടപടി എടുക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി

ഹേമ കമറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. റിപ്പോര്‍ട്ട് ഭയപ്പെടുത്തുവെന്നും നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു. മലയാളം സിനിമ മേഖലയില്‍ ഉള്ളത് വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.സാംസ്‌കാരിക രംഗത്തുള്ളവര്‍ തെറ്റായ പ്രവണതകള്‍ക്കെതിരെ രംഗത്തെത്തണമെന്നും സതീദേവി പറഞ്ഞു.
ഇതിനെതിരെ മുഴുവന്‍ സിനിമ പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും ഇപ്പോഴെങ്കിലും മലയാള സിനിമ മേഖലയിലെ തെറ്റായ പ്വണതകള്‍ പുറത്തുവനന്തില്‍സന്തോഷമുണ്ടെന്നും സതീദേവി പറഞ്ഞു.കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനിതാ കമ്മിഷന്‍ ശുപാര്‍ശ നല്‍കുമെന്ന് സതീദേവി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group