കൊച്ചി: നടനും 'അമ്മ' ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ദിഖ്.
അതേസമയം, 2006 ൽ നടന്ന സംഭവത്തെ പറ്റി ഒരു പരാതി മുമ്പ് കിട്ടിയിരുന്നു. അത് ഒഴിവാക്കാന്‍ പാടില്ലായിരുന്നു. അതിൽ ഇനി എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആലോചിക്കും. അത് മാത്രമാണ് അമ്മയ്ക്ക് കിട്ടിയ ഏക പരാതിയെന്നും സിദ്ദിഖ് പ്രതികരിച്ചു. എന്നാല്‍, ഹേമ കമ്മിറ്റി ഞങ്ങളുടെ പല അംഗങ്ങളെയും മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്ക് മുമ്പിലെത്തിയെന്നും സിദ്ദിഖ് പറഞ്ഞു. മമ്മൂട്ടിയോടും മോഹൻലാലിനോട് അവരുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചത് എന്നാണ് പറഞ്ഞതെന്നും സിദ്ദിഖ് പറഞ്ഞു. മുമ്പ് മീറ്റിംഗ് നടക്കുമ്പോൾ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ പറഞ്ഞിരുന്നില്ല. ചില വിഷയങ്ങളിൽ ഇടപടുന്നതിൽ ഞങ്ങൾക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
إرسال تعليق