Join News @ Iritty Whats App Group

ഷിരൂര്‍ ദൗത്യം; ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നാല് നോട്ടെങ്കിലും ആയാല്‍ തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം


ബെംഗളൂരു; ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച തീരുമാനമുണ്ടായേക്കും. ജില്ലാ കലക്ടര്‍ ലക്ഷ്മു പ്രിയ തന്നെയാണ് ഈ കാര്യം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചു. ഗംഗാവലിപുഴയിലെ ഒഴുക്ക് ഇപ്പോള്‍ 5 നോട്ടിന് മുകളിലാണ്. എന്നാല്‍ ഇത് നാലെങ്കിലും ആയാല്‍ തിരച്ചില്‍ പുനരാരംഭിക്കാനായി സാധിക്കുമെന്നാണ് ജുല്ലാ ഭരണകൂടത്തിന്റെ നിഗമനം. ഇത് സംബന്ധിക്കുന്ന അന്ദിമ തീരുമാനം എടുക്കുന്നത് കാര്‍വാറില്‍ നിന്നുള്ള നാവിക സേനാഅംഗങ്ങളായിരിക്കും.

അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അര്‍ജുന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group