Join News @ Iritty Whats App Group

വിവരം കിട്ടിയാൽ കേസെടുക്കാം, പരാതി വേണമെന്നില്ല: സജിചെറിയാനെ തള്ളി വനിതാകമ്മീഷന്‍


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്ത് വിഷയത്തിൽ നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പരാതിപെടാൻ ധൈര്യത്തോടെ ആരെങ്കിലും മുന്നോട്ട് വരാന്‍ ആരെങ്കിലും തയ്യാറായാൽ ഉറപ്പായും നടപടി ഉണ്ടാകുമെന്നും വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും പറഞ്ഞു.

രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് കഴിഞ്ഞ ദിവസം രഞ്ജിത് ലൈം​ഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ അനേകരാണ് രഞ്ജിത്തിനെതിരേ വിമര്‍ശനവുമായി എത്തുന്നത്. രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് വന്ന ​ഡബ്ല്യുസിസി യുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സർക്കാർ സ്വീകരിച്ചെന്നും പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group