ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ എത്തുന്നത് തടയുക എന്നതാണ് സ്പെഷല്‍ ഡ്രൈവുകൊണ്ട് ലക്ഷ്യമിടുന്നത്. കൂട്ടുപുഴ ചെക്പോസ്റ്റില്‍ ഏഴ് പേരാണ് പരിശോധന നടത്തുന്നത്. കർണാടകയില്‍നിന്ന് എത്തുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിവസ്തുക്കളാണ് കൂട്ടുപുഴ ചെക്പോസ്റ്റില്‍ പിടിക്കപെടാറുണ്ട്. അതിർത്തിയിലൂടെ വാഹനത്തിലും അല്ലാതെയും നടന്ന് വരുന്നവരില്‍ നിന്നുപോലും മാരക മയക്കുമരുന്ന് ഉള്‍പ്പടെ പിടിക്കൂടുന്നത് പതിവാണ്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍കൂടി കണക്കിലെടുത്ത് സ്പെഷല്‍ ഡ്രൈവ് ഇന്നലെആരംഭിച്ചത്. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കും. ജില്ലാ ആസ്ഥാനത്തുനിന്നാണ് ഡ്രൈവിന്‍റെ ഏകീകരണം. ജില്ലാ ആസ്ഥാനത്തുനിന്നുള്ള പ്രത്യേക സ്‌ക്വാഡ് ചെക്പോസ്റ്റുകളില്‍ പരിശോധനക്ക് എത്തും.
إرسال تعليق