തിരുവനന്തപുരം ∙ ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്നു നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു ഫോണിലൂടെ ഭീഷണി. വളരെ സൗമ്യമായി സംസാരിച്ച ശേഷമായിരുന്നു ഭീഷണിയെന്ന് അവർ പറഞ്ഞു.
'ഇനി നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചുനിർത്തി ഇടിക്കും. വേണ്ടിവന്നാൽ വീട്ടിൽവന്ന് അടിക്കുമെന്നും പറഞ്ഞു. ഞാൻ ഇതിനെയൊന്നും ഭയപ്പെടുന്നില്ല. പറയാനുള്ള ആർജവം ഇനിയും തുടരും'– ഭാഗ്യലക്ഷ്മി പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്നും അറിയിച്ചു
إرسال تعليق