Join News @ Iritty Whats App Group

ടോയ്‌ലറ്റില്‍ പോയി വരുന്ന വഴി സൂപ്പര്‍താരം കയറിപ്പിടിച്ചു..; വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍


തൊടുപുഴയില്‍ ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സോണിയ മല്‍ഹാര്‍. മലയാളത്തിലെ ഒരു സൂപ്പര്‍താരത്തില്‍ നിന്നാണ് മോശം അനുഭവമുണ്ടായത്. മേക്കപ്പ് ചെയ്ത ശേഷം ടോയ്‌ലറ്റില്‍ പോയി തിരികെ വരുന്ന വഴി സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു എന്നാണ് സോണിയ വെളിപ്പെടുത്തിയിരിക്കുന്നത്.

2013ല്‍ തൊടുപുഴ ഷൂട്ടിന് പോയതാണ്. വലിയൊരു നടന്റെ സിനിമയായിരുന്നു. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു. മേക്കപ്പ് ചെയ്ത ശേഷം ടോയിലറ്റില്‍ പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ കയറിപിടിച്ചു. ആദ്യമായാണ് അയാളെ കാണുന്നത്. വളരെയേറെ ആരാധിച്ച ആളായിരുന്നു. ഞാന്‍ ആദ്യം പേടിച്ചുപോയി.

അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചു എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്. ഞാന്‍ നോക്കിക്കോളാം, സിനിമയില്‍ ഒരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു എന്നാണ് സോണിയ പറയുന്നത്.
അതേസമയം, പിന്നീട് ആ താരം മാപ്പ് പറഞ്ഞതായും സോണിയ വ്യക്തമാക്കി. ഒരു നിമിഷത്തില്‍ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ഇയാള്‍ തന്നോട് ക്ഷമാപണം നടത്തി. ഞാന്‍ ആളുടെ പേര് പറയുന്നില്ല. അയാള്‍ ഇപ്പോള്‍ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.

ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടാവരുത്. എന്റെ കുടുംബത്തിനും ഞാനേയുള്ളൂ. ഇതിന് പിറകേ എനിക്ക് നടക്കാന്‍ സമയമില്ലെങ്കിലും പുറത്തു പറയാതിരിക്കാന്‍ പറ്റില്ലെന്ന് തോന്നി. ഒരാളെ പെര്‍മിഷന്‍ ഇല്ലാതെ കേറിപ്പിടിക്കാനുള്ള അനുമതിയാണോ താരങ്ങള്‍ക്കുളളത്. ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണ് എന്നാണ് സോണിയ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group