കൊച്ചി > സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമീഷൻ റിപ്പോർട്ട് പുറത്തു വിട്ടു.
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പാണ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. അപ്പീൽ നൽകിയ അഞ്ച് പേർക്ക് റിപ്പോർട്ടിൻ്റെ പകർപ്പ് നേരിട്ട് നൽകിയത്.
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യം ഉന്നയിച്ച് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിംഗിള് ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള നിയമ തടസങ്ങൾ മാറിയത്.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി, നിർമാതാവ് സജിമോൻ പാറയിൽ എന്നിവർ ഹർജി സമർപ്പിച്ചിരുന്നു. റിപ്പോര്ട്ട് പുറത്തുവിടാന് അനുമതി നല്കിയ സിംഗിള് ബെഞ്ച് വിധി റദ്ദാക്കണമെന്നും ഹേമ കമ്മിറ്റിക്ക് മുന്നില് താനും മൊഴി നല്കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. തുടർന്നാണ് രഞ്ജിനിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് കോടതി കണ്ടെത്തിയത്.
റിപ്പോർട്ട് സർക്കാർ പുറത്തുവിടാനിരുന്ന ദിവസം ഹെെക്കോടതി സ്റ്റേ നൽകിയത്. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നാൽ സിനിമാമേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നും സ്വകാര്യത സംബന്ധിച്ച അവകാശത്തിന്റെ ലംഘനമാകുമെന്നുമാണ് ഹർജിക്കാരന്റെ വാദം. റിപ്പോർട്ടിൽ പൊതുതാൽപ്പര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടണമെന്നുമായിരുന്നു വിവരവാകാശ കമീഷന്റെ നിലപാട്. സ്വകാര്യത സംരക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ കക്ഷി ചേർന്ന സംസ്ഥാന വനിതാ കമീഷനും വിമൻ ഇൻ സിനിമ കലക്ടീവും ആവശ്യപ്പെട്ടിരുന്നു.
Updating.......
إرسال تعليق