കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ച് എറണാകുളം ലോ കോളജ് വിദ്യാർഥികൾ.
ബൈക്കുകളിലെത്തിയ നാല് വിദ്യാർഥികളാണ് അമ്മ ഓഫീസിനു മുൻപിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്. ഹെൽമെറ്റ് ധരിച്ചതിനാൽ ആരുടെയും മുഖം വ്യക്തമല്ല.
‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചതിലും വിദ്യാർഥികൾ പരിഹസിച്ചു. അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വരച്ച് ചേർത്തു.
إرسال تعليق