കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം സ്വദേശി ഷാഹുല്‍ ഹമീദ് (46) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55)യും മകള്‍ സല്‍മ (36)യുമാണ് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ക്രൂരമായി കൊല്ലപ്പെട്ടയത്.
സല്‍മയുടെ ഭർത്താവ് ഷാഹുല്‍ ഹമീദ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമണത്തിനിടെ പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കവേ സല്‍മയുടെ മകൻ ഫഹദി (12)നും പരിക്കേറ്റിരുന്നു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷാഹുല്‍ ഹമീദ് ഇരുവരെയും അക്രമിക്കുന്ന സമയത്ത് സല്‍മയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ഭയന്ന് റൂമിന്റെ വാതില്‍ അടച്ചതിനാല്‍ അവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹലീമയേയും സല്‍മയേയും കാണുന്നത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബവഴക്കും ലഹരി ഉപയോഗവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയില്‍ ആയുധവുമായി എത്തിയ ഷാഹുല്‍ ഹമീദ് വഴക്കിനിടയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലെ മുതിർന്നവർ പള്ളിയില്‍ പോയ സമയത്താണ് അക്രമം നടന്നത്.
إرسال تعليق