കളമശ്ശേരിയിൽ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. അസ്ത്ര ബസിലെ കണ്ടക്ടറായ ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. തന്റെ പെൺസുഹൃത്തിനെ കളിയാക്കിയതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു മിനൂപ് ബിജു ഓടിക്കൊണ്ടിരുന്ന ബസിൽ കയറി അനീഷ് പീറ്ററിനെ കുത്തി കൊലപ്പെടുത്തിയത്. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് പട്ടാപ്പകൽ നടുക്കുന്ന സംഭവം ഉണ്ടായത്. ബസിൽ ഓടിക്കയറിയ പ്രതി അനീഷിനെ കുത്തിയശേഷം ഇറങ്ങിയോടുകയായിരുന്നു. മാസ്ക് ധരിച്ചെത്തിയാണ് പ്രതി കൃത്യം ചെയ്തത്.
കൃത്യത്തിന് ശേഷം പ്രതി ബസിൽ നിന്നും ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയായിരുന്നു.
إرسال تعليق