Join News @ Iritty Whats App Group

ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെത്തുടർന്നാണ് അടിയന്തര ലാൻഡിങ്. ബോംബ് ഭീണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്കിനെ അറിയിച്ചത്. ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു.ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു

എഐസി657 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം വിമാനത്തിൽ പരിശോധന നടക്കുകയാണ്. ബോംബ് സ്ക്വാഡ് എത്തി ലഗേജ് ഉൾപ്പെടെ പരിശോധിക്കുകയാണ്.

മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group