ചെന്നൈ : തമിഴക വെട്രി കഴകത്തിന് പതാക പുറത്തിറക്കി നടൻ വിജയ്. ചെന്നൈ പനയൂരിലെ പാർടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പതാകയാണ് പുറത്തിറക്കിയത്. മുകളിലും താഴെയും ചുവപ്പും നടുക്ക് മഞ്ഞയും നിറത്തിലുള്ള പതാകയിൽ ആനകളുടെയും വാകപ്പൂവിന്റെയും ചിഹ്നങ്ങളുമുണ്ട്. പൂവുകൾക്ക് ചുറ്റും നക്ഷത്രങ്ങളുമുണ്ട്.
പാര്‍ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലെ പ്രവർത്തകർ ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു. പാര്‍ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെ അറിയിച്ചിരുന്നു. ചടങ്ങിന് ശേഷം വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിക്കാനും പാതക ഉയര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാർടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കി.
#WATCH | Tamil Nadu: Actor and Tamilaga Vettri Kazhagam (TVK) chief Vijay unveils the party's flag at the party office in Chennai. (Source: ANI/TVK) pic.twitter.com/YaBOYnBG6j— ANI (@ANI) August 22, 2024
''നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവൻ ത്യജിക്കുകയും ചെയ്ത പോരാളികളെയും തമിഴ് മണ്ണിൽ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ച സൈനികരെയും എല്ലായ്‍പ്പോഴും ഞങ്ങൾ അഭിനന്ദിക്കുന്നു. ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കുകയും ചെയ്യും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഉയർത്തിപ്പിടിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ഉറപ്പിക്കും.'' - വിജയ് പ്രതിജ്ഞ ചൊല്ലി.
#WATCH | Chennai, Tamil Nadu: Actor and Tamilaga Vettri Kazhagam (TVK) chief Vijay takes pledge along with party workers and leaders at the party office in Chennai "We will always appreciate the fighters who fought and sacrificed their life for the liberation of our country… pic.twitter.com/amiti3rBC2— ANI (@ANI) August 22, 2024
2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ നിർത്തുകയാണെന്നും 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും പ്രസ്താവനയിലൂടെ വിജയ് അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ബാനറിൽ മത്സരിക്കാൻ താരത്തിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
إرسال تعليق