ചിങ്ങവനം; ഭാര്യയുടെ അകാലവിയോഗത്തിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ ചെറിയാന്റെയും ലില്ലിക്കുട്ടിയുടെയും മകൻ അനിൽ ചെറിയാൻ (45) ആണ് മരിച്ചത്.
യുകെയിൽ റെഡ്ഡിച്ചിലുള്ള താമസസ്ഥലത്തിനു പിന്നിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. താൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കിക്കൊള്ളണമെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു
യുകെയിൽ നഴ്സായിരുന്ന ഭാര്യ സോണിയ ഞായറാഴ്ചയാണ് താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. തുടർന്ന് മാനസികമായി തകർന്ന അനിൽ വീടിനു പിന്നിലെ കുറ്റിക്കാട്ടിൽ ജീവനൊടുക്കിയതായാണ് നാട്ടിൽ ലഭിച്ച വിവരം.
ഇന്നലെ പുലർച്ചെ വീട്ടിൽ അനിലിനെ കാണാതായതോടെ സുഹൃത്തുക്കളും പോലീസും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കാണപ്പെടുകയായിരുന്നു. കോട്ടയം പാക്കിൽ സ്വദേശിനിയാണ് സോണിയ.
സോണിയയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതിനിടെയാണ് അനിലിന്റെയും അന്ത്യം. മക്കൾ: ലിയ, ലൂയിസ്. സംസ്കാരം പിന്നീട്.
إرسال تعليق