ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ മാസം ബെയ്‌റൂട്ടിൽ മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചതിനുള്ള പ്രതികാരമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തിന് പിന്നാലെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും.
ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.
അതേസമയം ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് ഹൂതികൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികൾ ഇസ്രയേലിന് നൽകി. ഹിസ്ബുള്ള വാക്കുപാലിച്ചുവെന്നും ശത്രുക്കൾക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ടെന്നും ഹൂതികൾ അറിയിച്ചു. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണെന്നും യമനിൽനിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുകയെന്നും പറഞ്ഞു. സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകൾ തെളിയിക്കുമെന്നും അവർ പറഞ്ഞു.
إرسال تعليق