Join News @ Iritty Whats App Group

ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി > ഇസ്രയേൽ ന​ഗരമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. സംഘർഷ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആ​ഗസ്ത് 8 വരെയാണ് സർവീസുകൾ നിർത്തിവച്ചത്. ഈ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക ചാർജില്ലാതെ അത് റദ്ദാക്കുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ ചെയ്യാനുള്ള ഓപ്ഷൻ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.

ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രായേലും ഇറാനും തമ്മിലും സംഘർഷസാധ്യത ഉടലെടുത്തിട്ടുണ്ട്. ഇതുകാരണമാണ് വിമാനകമ്പനി സർവീസുകൾ നിർത്തിവെക്കുന്നതെന്നാണ് വിവരം. സിം​ഗപ്പൂർ എയർലൈൻ, തായ്വാൻ ഈവ എയർ, ചെന എയർലൈനുകൾ ഇറാൻ വഴിയുള്ള വിമാനസർവീസുകൾ വഴിതിരിച്ചുവിടുന്നതായും വിവരമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group