Join News @ Iritty Whats App Group

പ്രതിപക്ഷ പ്രതിഷേധം: വഖഫ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു

ന്യൂഡൽഹി > വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ലോക്സഭയിൽ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ സഖ്യം. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന് സഭയില് അവതരിപ്പിച്ച ബില് സ്പീക്കർ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) ക്ക് വിട്ടു.

ബില്ലിനെ എതിർത്ത് നിരവധി പ്രതിപക്ഷാം​ഗങ്ങളാണ് രം​ഗത്തെത്തിയത്. വഖഫ് ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് കെ രാധാകൃഷ്ണൻ എം പി ആവശ്യപ്പെട്ടു. വഖഫ് ബിൽ പിൻവലിക്കണമെന്നഭിപ്രായപ്പെട്ട സുപ്രിയ സുലെ ബില്ലിന്റെ കരട് പകർപ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം പാർലമെന്റിനെ അപമാനിച്ചെന്നും ആരോപിച്ചു.

മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരാണ് ബില്ലെന്ന് കനിമൊഴി എംപി പറഞ്ഞു. ഭരണഘടന നൽകുന്ന ഉറപ്പുകളുടെ ലംഘനമാണ് ബില്ലെന്നും അത് രാജ്യത്തിന്റെ മതേതരത്വം തകർക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

അതേസമയം വഖഫ് സ്വത്തുക്കളുടെ കൃത്യമായ നടത്തിപ്പിനു നിയമഭേദഗതി അനിവാര്യമാണെന്നും ബില്ലിലെ വ്യവസ്ഥകൾ വനിതകളെ സഹായിക്കാനാണെന്നുമാണു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. നാൽപ്പതോളം ഭേദഗതികളുള്ള വഖഫ് ഭേദഗതി ബില്ലിന് കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. വഖഫ് സ്വത്തുക്കൾ തന്നെയാണോ എന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ പരിശോധന, വഖഫ് സ്വത്തുക്കൾ മൂല്യനിർണയത്തിനായി ജില്ലാ കളക്ടർമാർ മുമ്പാകെ ബന്ധപ്പെട്ട വഖഫ് ബോർഡുകൾ രജിസ്റ്റർ ചെയ്യണം തുടങ്ങിയ ഭേദഗതികളാണുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group