ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ വളയംചാൽ ഭാഗത്ത് നാല് കുരങ്ങുകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് പരിശോധന ശക്തമാക്കി. മൃതദേഹ പരിശോധനയിൽ കുരങ്ങുകൾക്ക് ബാഹ്യ പരിക്കുകളൊന്നും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങുടെ പരിശോധനക്കായി സാമ്പിളുകൾ വയനാട്ടിലെ വന്യ ജീവി സങ്കേതം ലാബിലേക്ക് അയച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ അതിന്റെ പരിശോധനാ ഫലം വരാനിരിക്കെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം ആറളം വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ആറളം, കണ്ണൂർ ഡിവിഷനുകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച്ച വന്യജീവി സങ്കേതത്തിനുള്ളിൽ പരിശോധന നടത്തി. വളയംചാൽ, പൂക്കുണ്ട്, ചീങ്കണ്ണിപുഴയോരം, ആറളം ഫാമുമായി അതിർത്തിപങ്കിടുന്ന പ്രദേശം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കൂടുതൽ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആറളം വന്യജീവി സങ്കേതത്തിൽ നാലു കുരങ്ങുകളുടെ ജഡം കണ്ടെത്തിയ സംഭവം മേഖലയിൽ സംയുക്ത പരിശോധന നടത്തി
News@Iritty
0
إرسال تعليق