പാരീസ്: ഒളിമ്പിക്‌സില്‍ ഗുസ്തി ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വനിതാഗുസ്തിതാരം വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്നും വിരമിച്ചു. വ്യാഴാഴ്ച എക്‌സില്‍ ഇട്ട പോസ്റ്റിലാണ് വിരമിക്കല്‍ പ്രഖ്യാപനം. ''ഗുസ്തി വിജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകര്‍ന്നു, എനിക്ക് ഇപ്പോള്‍ കൂടുതല്‍ ശക്തിയില്ല. ഗുഡ്ബൈ 2001-2024.'' പോസ്റ്റില്‍ പറഞ്ഞു.
50 കിലോഗ്രാം വനിതാ ഗുസ്തിയില്‍ 100 ഗ്രാം ഭാരം അധികമുണ്ട് എന്ന് കാണിച്ചാണ് സ്വര്‍ണമെഡല്‍ മത്സരത്തിന് തൊട്ടുമുമ്പ് താരത്തിന് അയോഗ്യത വന്നത്. സെമിഫൈനല്‍ പോരാട്ടത്തില്‍ എതിരാളിക്കെതിരെ 5-0 എന്ന സ്‌കോറിന് വിജയിച്ച വിനേഷ് ഒളിംപിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായിരുന്നു. എന്നിരുന്നാലും, വെറും 100 ഗ്രാം അമിതഭാരത്തിന്റെ പേരില്‍ അവസാന മത്സരത്തില്‍ നിന്ന് അയോഗ്യയാക്കി. ഇതിനെതിരേ താരം കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിന്റെ വിധി ഇന്നു പുറത്തുവരും. പരിപാടിയില്‍ തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം.
ഹരിയാനയില്‍ നിന്നുള്ള 29 കാരനായ ഗുസ്തിക്കാരി മൂന്ന് തവണ ഒളിമ്പിക്‌സില്‍ മത്സരിച്ച താരമാണ്. മൂന്ന് ഗെയിമുകളിലും മൂന്ന് വ്യത്യസ്ത ഭാര വിഭാഗങ്ങളില്‍ മത്സരിച്ചു. റിയോയില്‍ 2016 ഒളിമ്പിക്‌സില്‍ 48 കിലോ വനിതാ ഗുസ്തിയില്‍ മത്സരിച്ചപ്പോള്‍, 2020 ല്‍ ടോക്കിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ 53 കിലോഗ്രാം വനിതാ ഗുസ്തിയിലും, 2024 ല്‍ പാരീസില്‍ നടന്ന 50 കിലോഗ്രാം വനിതാ ഗുസ്തിയിലും അവര്‍ മത്സരിച്ചു.
إرسال تعليق