Join News @ Iritty Whats App Group

ഇരിട്ടിയിലും ആഫ്രിക്കൻ ഒച്ച് ഭീഷണി

ഇരിട്ടി: ഇരിട്ടിയിൽ ആഫ്രിക്കൻ ഒച്ച് ഭീഷണി. ഇരിട്ടി നഗരസഭയുടെ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിനു സമീപം പഴശ്ശി പദ്ധതി പ്രദേശത്താണ് ഇവ വ്യാപകമായി കണ്ടെത്തിയത്. ഇവ ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും എത്തിത്തുടങ്ങി. കെ എസ് ഇ ബി വൈദ്യുതി ഭവനം വഴി കഴാണ് പോകുന്ന ബൈപാസ് റോഡിൽ ഉൾപ്പെടെ ഇവ നിറഞ്ഞു കഴിഞ്ഞു. കാടും മലിന ജലവും നിറഞ്ഞു കിടക്കുന്ന പഴശ്ശി പദ്ധതിയുടെ പത്തേക്കറോളം വരുന്ന സ്ഥലമാണ് ഇവയുടെ ഉറവിടം എന്നാണ് കരുതുന്നത്. 
അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പഴം പച്ചക്കറി ലോറികളിലൂടെ എത്തുകയും മലിനമായി കിടക്കുന്ന പദ്ധതി പ്രദേശത്തു പെരുകുകയും ചെയ്തതാവാം ഇവ എന്നാണ് സംശയിക്കുന്നത്. ഇത് പ്രേദേശവാസികളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പഴശ്ശി ജലാശത്തിലേക്കു ജലം ഒഴുകിയെത്തുന്ന പ്രദേശത്ത് ഇവയുടെ സാന്നിധ്യം നാൾക്കുനാൾ വർധിച്ചു വരുന്നതിനാൽ ജലസംഭരണിയെ ആകെ ബാധിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ഭീതിയും ശക്തമാണ്. നഗരസഭാ ബൈപാസ് റോഡ് മേഖലയിലെ വീട്ടുകാർ ഉപ്പും കുമ്മായവും വിതറിയാണു ഇവയെ പ്രതിരോധിക്കുന്നത്. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹനീയ ദുർഗന്ധം ഉണ്ടാകുന്നുണ്ട്. കൃഷിവിളകളും ഇവ വ്യാപകമായി നാശം വരുത്തും. ജലസേചന വകുപ്പും ആരോഗ്യ വകുപ്പും ഉടൻ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group