Join News @ Iritty Whats App Group

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണണായും ശരിയാണ് , കണ്ടെത്തലുകള്‍ കൃത്യമാണെന്ന് നടി രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ പ്രതികരിച്ച് നടി രഞ്ജിനി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു.തനിക്ക് സമയം കിട്ടിയില്ലെന്നു മധ്യമങ്ങളോട് രഞ്ജിനി പ്രതികിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് തന്നെയണ് ആദ്യം പറഞ്ഞതെന്നും തന്റെ മൊഴി വായിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് രഞ്ജിനി പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സമിതിയേക്കാള്‍ ട്രൈബ്യൂണല്‍ തന്നെ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നും കണ്ടെത്തലുകള്‍ കൃത്യമാമാണെന്നും രഞ്ജിനി പറഞ്ഞു. ട്രൈബ്യൂണല്‍ വേണമെന്ന നിര്‍ദേശം സന്തോഷമുണ്ടാക്കുന്നതാണെന്ന് രഞ്ജിനി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group