ചെന്നൈ > തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തിരുട്ടാണി രാമഞ്ചേരി ഏരിയയിൽ ചെന്നൈ തിരുപ്പതി ദേശീയപാതയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴംഗ സംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ എൻജിനീയറിങ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിൽ നിന്ന് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ കാർ പൂർണമായി തകർന്നു. നാട്ടുകാരെത്തി കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
إرسال تعليق