Join News @ Iritty Whats App Group

വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രാജിവച്ചു; കാലാവധി പൂര്‍ത്തിയാകും മുമ്പ് പടിയിറക്കം; പുതിയ തുടക്കത്തിനു വേണ്ടിയെന്ന് താരം


കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ രാജിവച്ചു. ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖുശ്ബുവിന് ബിജെപി തമിഴ്‌നാട്ടില്‍ സീറ്റ് നല്‍കിയിരുന്നില്ല.

ദേശീയ വനിതാ കമ്മീഷന്‍ അംഗസ്ഥാനം രാജിവെച്ചെങ്കിലും ബിജെപിയില്‍ തുടരുമെന്ന് ഖുശ്ബു വ്യക്തമാക്കി. പുതിയ തുടക്കത്തിനു വേണ്ടിയാണ് രാജിയെന്നും വനിതാ കമ്മീഷനില്‍ ഉണ്ടായിരുന്നപ്പോള്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

2023 ഫെബ്രുവരിയിലാണ് ഖുശ്ബു പദവിയിലെത്തിയത്. ഇന്നു രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group